കൈരളീമാതാവ്

നമ്മുടെ മാതാവു കൈരളി പണ്ടൊരു
പൊന്മണിപ്പൈതലായ്‌ വാണകാലം

യാതൊരു ചിന്തയുമില്ലാതെ കേവലം
ചേതസി തോന്നിയ മാതിരിയിൽ
ഏടലർച്ചെങ്കാൽ ചിലങ്ക കിലുങ്ങുമാ
റോടിക്കളിച്ചു രസിച്ചകാലം

പെറ്റമ്മതന്നുടെ വെണ്മുലപ്പാൽ തീരെ
വറ്റിയിട്ടില്ലാത്ത പൂംകണ്ഠത്താൽ
പാടിയിരുന്ന പഴങ്കഥപ്പാട്ടുകൾ
പാൽക്കുഴമ്പല്ലോ ചെകിട്ടിനെല്ലാം

വൃത്തവ്യവസ്ഥയില്ലക്ഷരവ്യക്തിയി
ല്ലർത്ഥോപപത്തിയില്ലെന്നാകിലും
ആരാരെ കോൾമയിർ കൊള്ളിക്കില്ലിഗീതം 
ആരോമൽപൈങ്കിളിക്കൊഞ്ചൽ പോലെ

നാരായകൂർപ്പിനാൽ നൊന്തു ഞരങ്ങിക്കൊ
ണ്ടോരോരോ കീറോല തന്നിൽ വീഴാൻ
സംഗതി വന്നിട്ടില്ലീകൃതിക്കാളുകള്‍ 
സന്തതം നെഞ്ചേറ്റി ലാളിക്കയാല്‍ 

കേട്ടൂ പഠിച്ചു പഠിച്ചു നടപ്പായ-
പാട്ടിതു നമ്മള്‍ക്കു രമ്യവേദം 
ആരാരെ കോൾമയിർ കൊള്ളിക്കില്ലീഗീതം 
മാരോമൽപൈങ്കിളിക്കൊഞ്ചൽ പോലെ

https://drive.google.com/file/d/16SlomaOgrDZlhSIwQCS1dfJ8-sBPRbuC/view

https://m3db.com/lyric/16863